ന്യൂഡൽഹി: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡൽഹിയിൽ മാർച്ച് നടത്തി. ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ച് കേരള ഹൗസിന് മുന്നിൽ സമാപിച്ചു. കൊലപാതകത്തിന് പിന്നിലുള്ളവരെ പിടികൂടണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹിന്ദു ജാഗരൺ മഞ്ച് ഡൽഹി സംസ്ഥാന സംഘടനാ സെക്രട്ടറി സുശീൽ തോമർ, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |