കണ്ണൂർ: കത്ത് ചോർച്ച വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്ന് ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ്. കുടുംബത്തേക്കാൾ വലുതല്ല പാർട്ടി സെക്രട്ടറിയുടെ മകൻ. കുടുംബം തകർത്തവന്റെ കൂടെയാണ് പാർട്ടിയെങ്കിൽ അതിനോട് ഗുഡ് ബൈ പറയേണ്ടിവരുമെന്നും ഷർഷാദ് സമൂഹ മാദ്ധ്യമത്തിലൂടെ പ്രതികരിച്ചു. ഗോവിന്ദന്റെ വക്കീൽ നോട്ടീസിന് തന്റെ വക്കീൽ വിശദമായ മറുപടി നൽകും. ഇനിമുതൽ ലൈവും ബ്രേക്കിംഗും ചെന്നൈയിൽ നിന്നാണെന്നും ഷർഷാദ് കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |