SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.16 PM IST

സതീശനെതിരെ കോടതിയലക്ഷ്യ ഹർജിക്ക് അനുമതി തേടി

Increase Font Size Decrease Font Size Print Page
v-d-satheesan

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കോടതിഅലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ അനുമതി തേടി അഡ്വക്കേറ്റ് ജനറൽ മുമ്പാകെ അപേക്ഷയെത്തി. കെ- ഫോൺ പദ്ധതിക്കെതിരായ സതീശന്റെ ഹർജി പരിഗണിക്കവേ പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതു സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, 'ഏതോ ചീഫ് ജസ്റ്റിസ് ഓപ്പൺ കോടതിയിൽ വായിൽ തോന്നിയത് പറഞ്ഞെന്ന്" സതീശൻ പ്രതികരിച്ചതായാണ് ആരോപണം. പ്രതിപക്ഷ നേതാവിന്റെ പരാമർശം നീതിന്യായ സംവിധാനത്തിനെതിരായ കടന്നു കയറ്റവും നീതി നിർവഹണത്തിലെ ഇടപെടലുമാണെന്നും അഡ്വ.പി.കെ.റമീസ് ഫയൽ ചെയ്ത അപേക്ഷയിൽ ആരോപിക്കുന്നു.

TAGS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY