തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയാണ് ബി.ജെ.പി. നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാൻ ഇതുവരെ കഴിയാത്തതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇത് മറച്ചുവച്ച് പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് സർക്കാർ ശ്രമം. സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പി. ഭാരവാഹികളെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽവച്ച് പീഡിപ്പിക്കുകയാണ്. പൊലീസിനെ നിഷ്പക്ഷമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ല.
കിഴക്കമ്പലത്തുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്ന സംസ്ഥാനമന്ത്രിയുടെ പരാമർശത്തിന് മുകളിൽ അഭിപ്രായം പറയാൻ മാത്രം വലിയ ആളല്ല താനെന്നും മാദ്ധ്യമപ്രവർത്തകരോട് മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |