കോഴിക്കോട്: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിനെതിരെയുള്ള സമസ്ത നേതാവിന്റെ പ്രതികരണം അപലപനീയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും മാദ്ധ്യമങ്ങളോട് പറഞ്ഞു.
പരിഷ്കൃത സമൂഹത്തിന് ചേർന്ന സമീപനമല്ല ഉണ്ടായത്. ഇത് അപലപനീയമാണ്. സ്ത്രീകളും പെൺകുട്ടികളും സമൂഹത്തിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. അവർക്കുള്ള അംഗീകാരം അവർ തന്നെയാണ് വാങ്ങിക്കേണ്ടത്. ഇത്തരം സമീപനം തെറ്റാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. മുസ്ലിം പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്ത് മുന്നേറുകയാണ്. വേദിയിലേക്ക് കടന്നുവരുന്ന കുട്ടിയെ എല്ലാവരും സ്വീകരിക്കുകയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |