തിരുവനന്തപുരം: കേരള ബാങ്ക് അടക്കമുള്ള സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതിയായ നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ജൂലായ് 31 വരെ ദീർഘിപ്പിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021 ഓഗസ്റ്റ് 16ന് ആണ് ആരംഭിച്ചത്. സെപ്തംബർ 31 വരെയായിരുന്നു കാലാവധി. പിന്നീട് മേയ് 31 വരെയും അതിന് ശേഷം ജൂൺ 30 വരെയും ദീർഘിപ്പിക്കുകയായിരുന്നു. കുടിശികയിൽ വിവിധ തരത്തിലുള്ള ഇളവുകൾ നൽകി തിരിച്ചടയ്ക്കേണ്ട തുക കുറയ്ക്കുകയാണ് നവകേരളീയം ലക്ഷ്യമിടുന്നത്. വായ്പക്കാരന്റെ ബാദ്ധ്യത കുറയ്ക്കാനുള്ള നീക്കത്തിന് നല്ല പ്രതികരണം ലഭിച്ചിരുന്നു. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും നവകേരളീയം ബാധകമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |