മഹാരാഷ്ട്രയിലെ പൂനെയിലുള്ള പാമ്പ് സംരക്ഷകനായ അനിൽജിക്കൊപ്പമാണ് വാവാ സുരേഷിന്റെയും സ്‌നേക്ക് മാസ്റ്റർ ടീമിന്റെയും ഇന്നത്തെ യാത്ര. കർണാടകയിലെ പാമ്പ് സംരക്ഷകനായ നവീൻ റാക്കിയും ഇവർക്കൊപ്പമുണ്ട്. വയലിനോട് ചേർന്ന ഒരു വീട്ടിൽ നിന്നാണ് കോൾ വന്നത്. വീടിന് പുറകിൽ കിടന്ന തടിയുടെ അടിയിൽ ഒരു പാമ്പിനെ കണ്ടു എന്നാണ് വിളിച്ചവർ പറഞ്ഞത്.
സ്ഥലത്തെത്തിയ വാവാ സുരേഷ് അവിടെക്കിടന്ന തടി മാറ്റിയതും രണ്ട് പാമ്പുകൾ. പച്ചയും ,ചുവപ്പും നിറമുള്ള പാമ്പുകളായിരുന്നു അവ. കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പാമ്പുകളാണിവ. വാവാ സുരേഷിന്റെ മുഖത്ത് സന്തോഷം ഇരട്ടിയായി. കേരളത്തിൽ കാണുന്ന നീർക്കോലി ഇനത്തിൽപ്പെട്ടവയാണ് ഈ പാമ്പുകൾ. പക്ഷേ, ഈ നിറത്തിൽ ഇന്നേവരെ കിട്ടിയിട്ടില്ല. കാണുക വയലിനോട് ചേർന്ന വീടിന് പുറകിൽ പച്ചയും ചുവപ്പും നിറങ്ങളിലുള്ള രണ്ട് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |