മഹാരാഷ്ട്രയിലെ ചെടികൾ വിൽക്കുന്ന ഒരു നഴ്‌സറിയിലേക്കാണ് വാവാ സുരേഷിന്റെയും സംഘത്തിന്റെയും ഇത്തവണത്തെ യാത്ര. നിറയെ ചെടികളും ചെടിച്ചട്ടികളുമുള്ള വലിയൊരു നഴ്‌സറിയായിരുന്നു അത്. രാത്രി ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനിടെയാണ് ജീവനക്കാരൻ പാമ്പിനെ കണ്ടത്. പിന്നാലെ വാവയുടെ സഹായം തേടുകയായിരുന്നു.
ചെടിച്ചട്ടികൾക്കിടയിൽ പാമ്പിനെ കണ്ട ഭാഗത്ത് തന്നെ നിൽക്കുകയായിരുന്നു ജീവനക്കാരൻ. കുറച്ച് ചെടിച്ചട്ടികൾ മാറ്റി പരിശോധിച്ചപ്പോൾ തന്നെ പാമ്പിനെ കണ്ടെത്തി. സാധാരണയായി കാണപ്പെടുന്ന കാട്ടുപാമ്പായിരുന്നു അത്. പ്രദേശത്ത് കൂടുതൽ പരിശോധിച്ചപ്പോൾ പതിമൂന്ന് പാമ്പിൻ മുട്ടകളും വാവ കണ്ടെത്തി. മുട്ടകളെല്ലാം കേടായിപ്പോയ നിലയിലായിരുന്നെങ്കിലും അവയ്ക്ക് മണമില്ലെന്നാണ് വാവ പറഞ്ഞത്. കാണാം സ്നേക്ക് മാസ്റ്ററിന്റെ പുതിയ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |