SignIn
Kerala Kaumudi Online
Saturday, 25 April 2026 1.25 PM IST

തവളയ്ക്ക് മുന്നിൽ പത്തിവിടർത്തി ചട്ട പൊഴിച്ച് മൂർഖൻ; പാമ്പ് എത്തിയത് എന്തിനായിരുന്നുവെന്ന് വിശദീകരിച്ച് വാവ സുരേഷ്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം ജില്ലയിലെ കുമാരപുരം ജോബ് നഗറിനകത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യത്തെ യാത്ര. വീടിന് മുന്നിൽ നായയുടെ കുര കേട്ട് നോക്കിയപ്പോൾ കണ്ടത് ഒരു വലിയ പാമ്പ് നായയുടെ മുന്നിൽ നിന്ന് ചീറ്റുന്നു. ഇതിനിടയിൽ പാമ്പ് ചുടുകല്ലുകൾ വച്ചിരുന്ന സ്ഥലത്തേക്ക് കയറി. ഉടൻ തന്നെ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ വാവ കല്ലുകൾ മാറ്റിയതും പാമ്പുകടിയേറ്റ തവളയെ കണ്ടു. അപ്പോൾ തന്നെ വാവ ഉറപ്പിച്ചു, വീട്ടുകാർ പറഞ്ഞത് പോലെ മൂർഖൻ പാമ്പ് തന്നെ.

തിരച്ചിലിനൊടുവിൽ പാമ്പിനെ കണ്ടു. ചട്ട പൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു പാമ്പ്. മുട്ടയിട്ട പെൺ മൂർഖൻ പാമ്പ് ആയിരുന്നു അത്. മുപ്പതോളം മുട്ടയിട്ടതിനുശേഷം ആഹാരം തേടിയിറങ്ങിയ പാമ്പായിരിക്കാം ഇതെന്നും വാവ് വ്യക്തമാക്കി. വാവ സുരേഷിനെ കടിക്കാനായി മൂർഖൻ പല തവണ ശ്രമിച്ചു. പിന്നാലെ ആളെ പിടികൂടി ചാക്കിലാക്കുകയും ചെയ്തു.

snake-master

ഇതിനിടയിൽ വാവ സുരേഷിന് അടുത്ത കോൾ എത്തി. ജനറൽ ഹോസ്പിറ്റലിനടുത്തുള്ള ഒരു സ്ഥാപനത്തിൽ പാമ്പ് വലയിൽ കുരുങ്ങി കിടക്കുന്നു. തുടർന്ന് ഇവിടെയുമെത്തി വാവ അതിഥിയെ പിടികൂടി. കാണുക, രോഷാകുലയായ മൂർഖൻ പാമ്പിനെയും വലയിൽ കുരുങ്ങിയ പാമ്പിനെയും പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

TAGS: SNAKE MASTER, VAVASURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.