തിരുവനന്തപുരം ജില്ലയിലെ കാട്ടായിക്കോണം പാട്ടാരിയിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടും വർക്ക് ഷോപ്പും ചേർന്നിരിക്കുന്ന സ്ഥലമാണ്. പണി നടക്കുന്നതിനിടയിൽ ഒരു വലിയ പാമ്പ് വർക്ക് ഷോപ്പിലേക്ക് വരുന്നത് കണ്ടു. ഉടൻതന്നെ വാവ ഇവർ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവ തെരച്ചിൽ തുടങ്ങി.
കുറച്ച് സമയത്തിനുള്ളിൽ തന്നെ ചട്ടിയുടെ പുറകിലിരുന്ന മൂർഖൻ പാമ്പിനെ കണ്ടു. പടം പൊഴിക്കാറായതിനാൽ കണ്ണ് മൂടി, ബോൾ പോലെ ചുരുണ്ടിരിക്കുകയായിരുന്നു മൂർഖൻ. വിഷസഞ്ചി വീർത്ത വലിയ പത്തിയുള്ള ആ മൂർഖൻ പാമ്പിനെ കണ്ടാൽ തന്നെ പേടി തോന്നും. കാണുക, ഒറ്റക്കണ്ണൻ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |