ദിവസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിനും ആൺകുഞ്ഞ് ജനിച്ചത്. തന്റെ പ്രസവ വീഡിയോ ദിയ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. എൺപത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. വീട്ടിൽ ഓമിയെന്നാണ് വിളിക്കുന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ ദിയയും അമ്മ സിന്ധു കൃഷ്ണയുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നു. കുഞ്ഞ് ജനിച്ച് ആറ് ദിവസം ആയപ്പോഴേക്ക് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
ഈ പ്രൊഫൈൽ തയ്യാറാക്കിയത് താനോ ദിയയോ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അശ്വിൻ ഇപ്പോൾ. കുഞ്ഞിന്റെ പേരിൽ ഒഫിഷ്യൽ ഇൻസ്റ്റഗ്രാം പേജുകളൊന്നും ആരംഭിച്ചിട്ടില്ലെന്നും ഭാവിയിൽ പേജ് തുടങ്ങുകയാണെങ്കിൽ ഇൻസ്റ്റഗ്രാമിലൂടെ തന്നെ അറിയിക്കുമെന്നും ദിയയും വ്യക്തമാക്കി.
നിയോം എന്ന് പേരിട്ടിരിക്കുന്ന ഫേക്ക് അക്കൗണ്ടിൽ രണ്ടായിരത്തി അഞ്ഞൂറിലധികം ഫോളോവേഴ്സാണുള്ളത്. ദിയയുടെ കുഞ്ഞിന്റെ കാലിന്റെ ചിത്രമാണ് പ്രൊഫൈലായി നൽകിയിരിക്കുന്നത്. കൂടാതെ ഡാഡ അശ്വിൻ എന്നും മമ്മ ദിയയെന്നും കൊടുത്തിട്ടുണ്ട്.
പൊതുവെ കുടുംബത്തിലെ കുട്ടിയകളുടെയെല്ലാം പേര് സിന്ധു കൃഷ്ണയാണ് ഇടാറ്. എന്നാൽ നിയോം എന്ന പേര് ദിയയാണ് ഇട്ടതെന്ന് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നിയോം എന്നാൽ അറബിക് ഭാഷയിൽ ഭാവി എന്നാണ് അർത്ഥമെന്ന് ദിയ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |