ചെന്നൈ: മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ രാജസ്ഥന്‍ റോയല്‍സ് വിടുമെന്ന അഭ്യൂഹം നേരത്തെ മുതൽ ശക്തമായിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് സഞ്ജുവിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു ചെന്നൈ സൂപ്പർ കിംഗിസിലേക്ക് മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. രാജാസ്ഥാന് ഈ മാറ്റത്തിൽ നേട്ടമൊന്നുമില്ലാത്തതിനാൽ നീക്കം വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
സഞ്ജു ചെന്നെയിലേക്ക് വന്നാൽ അദ്ദേഹത്തിന് പകരമായി അതേ നിലവാരത്തിലുള്ള മറ്റൊരു കളിക്കാരനെ രാജസ്ഥാൻ റോയൽസിന് നൽകാൻ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അശ്വിൻ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ട്രേഡ് നടക്കില്ല. കാരണം സഞ്ജുവിനെ ചെന്നയിലേക്ക് ട്രേഡ് ചെയ്താൽ രാജസ്ഥാൻ റോയൽസ് മറ്റ് ടീമുകളുമായി ട്രേഡ് ചെയ്യേണ്ടി വരും. അങ്ങനെ ചെയ്താൽ അവർക്ക് മികച്ച കളിക്കാരെ ലഭിക്കാനുള്ള സാധ്യതയും കുറയും.' അശ്വിൻ വ്യക്തമാക്കി.
'ഉദാഹരണത്തിന്, രവി ബിഷ്‌ണോയിയെപ്പോലൊരു സ്പിന്നറെ രാജസ്ഥാൻ റോയൽസ് ആഗ്രഹിച്ച് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സമീപിച്ചാൽ, ലക്നൗവിന് സഞ്ജുവിനെ സ്വന്തമാക്കി ബിഷ്‌ണോയിയെ വിട്ടുകൊടുത്താൽ, സഞ്ജുവിനെ നിലനിർത്താൻ ആവശ്യമായ പണം കൂടി അവർ കൈകാര്യം ചെയ്യേണ്ടിവരികയും അത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ബാദ്ധ്യതയായി മാറുന്നു'. അദ്ദേഹം പറഞ്ഞു.
'ചെന്നൈ സൂപ്പർ കിംഗ്സ് സാധാരണയായി ട്രേഡിംഗിൽ വിശ്വസിക്കുന്നില്ല. ജഡേജയെയോ ശിവം ദുബെയെയോ പോലുള്ള താരങ്ങളെ അവർ കൈമാറാനും പോകുന്നില്ല. അതിനാൽ സഞ്ജു സിഎസ്‌കെയിലേക്ക് വരില്ല. ഇത്തരമൊരു ട്രേഡിംഗ് കൊണ്ട് രാജസ്ഥാൻ റോയൽസിന് വലിയ നേട്ടവുമില്ല'-അശ്വിൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |