കോഴിക്കോട്: പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി അയപ്പിച്ച ചേവായൂർ ഇരിങ്ങാടൻപള്ളി സ്വദേശി താഴെക്കളത്തിൽ വീട്ടിൽ അശ്വിൻ അരവിന്ദാക്ഷനെ (26) മാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രങ്ങളാണ് ഇയാൾ കൈക്കലാക്കിയത്. തുടർന്ന് മാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മാവൂർ പൊലീസ് സ്റ്റേഷൻ എസ്‌ഐമാരായ വിഎം രമേഷ്, എൻകെ രമേഷ്, എസ്‌പിഒ റിജീഷ് ആവിലോറ, ഹോംഗാർഡ് ഗോപാലകൃഷ്‌ണൻ, മെഡിക്കൽ കോളേജ് അസിസ്റ്റൻഡ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ ദീപക്, വിഷ്‌ലാൽ എന്നിവരടങ്ങുന്ന സംഘം ഇരിങ്ങാടൻപള്ളിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |