
ബിഗ് ബോസ് സീസൺ ഏഴിൽ അവസാന അഞ്ചുപേരിൽ നിന്ന് വിജയിയായി മോഹൻലാൽ ഒരാളെ പ്രഖ്യാപിച്ചു. വോട്ടുകൾ മാറി മറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ അനുമോളുടെ കൈ പിടിച്ചുയർത്തിയാണ് മോഹൻലാൽ ബിഗ്ബോസ് വിന്നറെ പ്രഖ്യാപിച്ചത്. ഇത് രണ്ടാം തവണയാണ് ഒരു വനിത ബിഗ്ബോസ് മലയാളം സീസണിൽ വിജയിയാകുന്നത്. നേരത്തെ ബിഗ് ബോസ് സീസൺ 4ൽ ദീൽഷ പ്രസന്നനായിരുന്നു വിജയി.
ഇത്തവണത്തെ ഫൈനൽ ടോപ്പ് ഫൈവിൽ അനുമോൾ, അനീഷ്, ഷാനവാസ്,. നെവിൻ, അക്ബർ എന്നിവരാണ് എത്തിയത്. ഒരേയൊരു വനിത മാത്രമാണ് ടോപ്പ് ഫൈവിൽ ഉണ്ടായിരുന്നത്. ഇവരിൽ അക്ബറായിരുന്നു ആദ്യം പുറത്തായത്. തുടർന്ന യഥാക്രമം നെവിൻ, ഷാനവാസ് എന്നിവരും പുറത്തായി. പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ്ബോസ് വീട്ടിലെത്തിയ മോഹൻലാൽ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു. പിന്നാലെയാണ് അനുമോളെ വിജയിയായി പ്രഖ്യാപിച്ചത്. അനീഷ് റണ്ണറപ്പായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |