
മഴക്കാലമായതോടെ പാമ്പുകളുടെ ശല്യം അതിരൂക്ഷമാണ് പല സ്ഥലങ്ങളിലും. വിഷപ്പാമ്പുകളെ തുരത്താന്‍ പലവിധ പൊടിക്കൈകളും ഉപയോഗിക്കുന്നുണ്ട് ആളുകള്‍. അതോടൊപ്പം തന്നെ സമീപത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടേയും പാമ്പുപിടുത്തക്കാരുടെയും ഫോണ്‍നമ്പറുകളും സ്വന്തം ഫോണുകളില്‍ ആളുകള്‍ സേവ് ചെയ്യുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനാണിത്. പാമ്പുകളെ പിടികൂടുന്ന ദൃശ്യങ്ങള്‍ ഇന്ന് സമൂഹമാദ്ധ്യമങ്ങളില്‍ നിരവധിയായി കാണാന്‍ കഴിയും.
രാജവെമ്പാല, മൂര്‍ഖന്‍, അണലി പോലുള്ള കൊടുംവിഷമുള്ള പാമ്പുകള്‍ നമ്മുടെ നാട്ടില്‍ സജീവമായി തന്നെ കാണാന്‍ കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നതാകട്ടെ യാതൊരു സുരക്ഷാ ഉപകരണങ്ങളുടേയും സഹായമില്ലാതെ ഒരാള്‍ വളരെ നിസാരമായി ഒരു പാമ്പിനെ പിടികൂടുന്ന വീഡിയോയാണ്. പാമ്പെന്ന് പറഞ്ഞാല്‍ ചെറിയ ഇനമൊന്നുമല്ല. കടിച്ചാല്‍ മരണം സംഭവിക്കാന്‍ സാദ്ധ്യത വളരെ കൂടുതലുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതാണ് വീഡിയോ.
ദൃശ്യങ്ങളുടെ പശ്ചാത്തലം കാണുമ്പോള്‍ സംഭവം കേരളത്തില്‍ തന്നെയാണെന്നാണ് കരുതുന്നത്. വഴിയരകില്‍ പത്തി വിടര്‍ത്ത് ഉഗ്ര രൂപത്തില്‍ നില്‍ക്കുകയാണ് ഒരു മൂര്‍ഖന്‍ പാമ്പ്. സാമാന്യം വലുപ്പമുള്ള മൂര്‍ഖനെ വെറും കൈകൊണ്ട് പിടികൂടി ഒപ്പം കരുതിയിരുന്ന കുപ്പിയാലാക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തന്റെ ഒരു കൈ കൊണ്ട് പാമ്പിന്റെ ശ്രദ്ധ മാറ്റിയ ശേഷം മറുകൈ കൊണ്ട് പിന്‍വശത്ത് കൂടി പാമ്പിന്റെ പത്തിയുടെ ഭാഗത്ത് പിടുത്തമിടുകയും പിന്നീട് ചുരുട്ടി മടക്കി കുപ്പിയിലേക്ക് മാറ്റുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്ന വീഡിയോക്ക് താളെ നിരവധിപേരാണ് പാമ്പിനെ പിടിക്കുന്ന വീഡിയോക്ക് കമന്റുമായി എത്തുന്നത്. അത് പാമ്പാണെന്നും ബഹുമാനിക്കാന്‍ പഠിക്കണമെന്നും, ഇതെന്താ മൊബൈലിന്റെ ചാര്‍ജറോ തുടങ്ങയ കമന്റുകളുമാണ് വീഡിയോക്ക് താഴെ കാണാന്‍ കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |