തൃശൂർ: പഞ്ചായത്തുകളെ ദത്തെടുത്ത്, ആയുഷ് ചികിത്സാരീതികൾ കൂടുതലായി ലഭ്യമാക്കി, പ്രമേഹതീവ്രത കുറയ്ക്കാനുള്ള പദ്ധതിയുമായി ഗവ. ആയുർവേദ, ഹോമിയോ കോളേജുകൾ. അലോപ്പതി ചികിത്സ തേടുന്നവരിലും ജീവിത ഗുണനിലവാരം ഉയർത്തുന്നതിന് യോഗ അടക്കമുള്ള ആയുഷ് ചികിത്സാരീതികൾ ലഭ്യമാക്കും. പ്രാരംഭ ലക്ഷണമുള്ളവർക്ക് ആയുർവേദം, ഹോമിയോ, യോഗ നാച്വറോപ്പതി രീതികളിലൂടെയും ജീവിത ശൈലീ മാറ്റങ്ങളിലൂടെയും പ്രമേഹത്തെ മുളയിലേ നുള്ളാം.
സംസ്ഥാനത്തെ ആശുപത്രികളിൽ പ്രമേഹചികിത്സയിലുള്ള 203 പേരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ (എ.എം.എ) റിസർച്ച് ഫൗണ്ടേഷൻ പഠനവിധേയമാക്കിയപ്പോൾ പ്രധാന ആരോഗ്യപ്രശ്‌നം കാലിലെ മരവിപ്പാണെന്ന് വ്യക്തമായിരുന്നു. ലോകവ്യാപകമായുള്ള പ്രമേഹജന്യ ന്യൂറോപ്പതിയും കേരളത്തിൽ കൂടുന്നുണ്ടെന്ന് കണ്ടെത്തി. ആയുർവേദരീതികളിൽ ജീവിതശൈലി ക്രമപ്പെടുത്തിയാൽ പ്രമേഹ രോഗത്തെയും അനുബന്ധമായ നിരവധി സങ്കീർണ്ണതകളെയും ചെറുക്കാനാവുമെന്ന ഫൗണ്ടേഷന്റെ ശുപാർശയും ആയുഷിന്റെ പദ്ധതികളിൽ പരിഗണിക്കും.
അലോപ്പതിയോടൊപ്പം ചികിത്സ തേടാം
ജീവിതശൈലി രോഗങ്ങളുള്ളവർക്കും ആധുനിക ചികിത്സാ രീതികൾ ഉപയോഗിക്കുന്നവർക്കും ഒരേ സമയം യോഗ അടക്കം ശീലിച്ചും ആയുർവേദവും ആരോഗ്യപരമായ ആഹാരരീതികൾ പിന്തുടർന്നും ആരോഗ്യ നിലവാരം ഉയർത്താനാവും. 30 വയസ് കഴിഞ്ഞ ജീവിതശൈലീ രോഗങ്ങളുള്ളവരെ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിന്റെ ശൈലീ ആപ്പ് വഴി സർവേ നടക്കുന്നുണ്ട്. ഒ.പി തല ചികിത്സ ആവശ്യമുള്ളവർക്ക്
മരുന്നുകൾക്കൊപ്പം യോഗയും ആയുഷ് ചികിത്സാരീതികളും നൽകി രോഗവ്യാപനം കുറയ്ക്കും. ജീവിതശൈലീ രോഗങ്ങളുള്ളവരെ ചികിത്സിക്കുന്നതിന് കൃത്യമായ മാർഗ്ഗരേഖ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആയുർവേദം നിർദ്ദേശിക്കുന്ന ആഹാര രീതികൾ, വ്യായാമം, ഉറക്കം, മാനസിക പിരിമുറുക്കം ലഘൂകരിക്കൽ, രാത്രി വൈകിയുള്ള ഭക്ഷണശീലവും ശീതളമധുര പാനീയങ്ങളുടെ ഉപയോഗവും ഒഴിവാക്കൽ എന്നിവ ഫലപ്രദം
പ്രമേഹ രോഗികളുടെ എണ്ണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.
ഡോ.പി.ആർ.സജി
സ്റ്റേറ്റ് പ്രോഗ്രാം മാനേജർ
നാഷണൽ ആയുഷ് മിഷൻ
പ്രമേഹ ചികിത്സയിൽ ആയുർവേദത്തിന്റെ സാദ്ധ്യതകൾ ശാസ്ത്രീയപഠനങ്ങളിലൂടെ പ്രയോജനപ്പെടുത്തണം.
ഡോ:രാജശേഖരൻ നായർ,
പൊതുജനാരോഗ്യ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |