SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

മാങ്ങയും കാന്താരിയും ചേർന്ന കിടിലൻ വൈൻ ഏപ്രിൽ മുതൽ ബെവ്കോയിൽ ലഭ്യം ഇതിനൊപ്പം ചക്ക വൈനും ആൽക്കഹോൾ 15.5%

Increase Font Size Decrease Font Size Print Page
jack

കൊല്ലം: പച്ച മാങ്ങയുടെ പുളിയും കാന്താരി മുളകിന്റെ ഏരിവും ചേർന്നൊരു കിടിലൻ ആൽക്കഹോളിക് വൈൻ. പേര് ചില്ലി മാംഗോ. ആൽക്കഹോളിന്റെ അംശം 15.5%. ഇതിനൊപ്പം ചക്കയിൽ നിന്ന് നിർമ്മിക്കുന്ന വൈനും റെഡി. ബെവ്കോ ഷോപ്പുകളിലും ബാറുകളിലും ഏപ്രിൽ എട്ടു മുതൽ വിതരണത്തിനെത്തും. ബ്രാൻഡ് നെയിം 'സിറ'. എക്സൈസിൽ നിന്ന് സംസ്ഥാനത്ത് ആൽക്കഹോളിക് വൈൻ നിർമ്മാണത്തിന് ലൈസൻസ് ലഭിച്ച കൊട്ടാരക്കര കോക്കാട് പനങ്കുന്നിൽ വീട്ടിൽ പി.ഒ.തോമസിന്റെ എസ്.എസ് വൈനറിയാണ് നിർമ്മാണം.

2024 ഏപ്രിൽ മുതൽ 'സിറ ബ്രാൻഡ്' കൈതച്ചക്ക, മുന്തിരി ആൽക്കഹോളിക് വൈനുകൾ ബിവറജേസ് ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്. ഇതിനൊപ്പമാണ് പുതിയ വൈനുകളും എത്തുന്നത്. കാർഷിക സർവകലാശാലയ്ക്കും പയ്യാവൂർ സഹകരണ സംഘത്തിനും കൂടാതെ എസ്.എസ് വൈനറിയടക്കം മൂന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും മാത്രമാണ് സംസ്ഥാനത്ത് ആൽക്കഹോളിക് വൈൻ നിർമ്മാണത്തിന് ലൈസൻസുള്ളത്. എസ്.എസ് വൈനറി മാത്രമേ നിലവിൽ നിർമ്മാണ രംഗത്തുള്ളൂ. 14 ഇനം പഴങ്ങളിൽ നിന്ന് വൈൻ നിർമ്മിക്കാനാണ് ലൈസൻസ്.

മുംബയിൽ പ്രമുഖ മദ്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു പി.ഒ.തോമസ്. അവിടെ നിന്നാണ് വൈൻ ബ്ലെൻഡിംഗ് പഠിച്ചത്. തുടർന്ന് വത്തിക്കാനിലെ വൈൻ യാർഡിൽ പതിനഞ്ച് വർഷം ജോലി ചെയ്തു. പത്തുവർഷം മുൻപ് നാട്ടിലെത്തി വൈൻ നിർമ്മാണം തുടങ്ങി.

മുന്തിരിയുടെ പേര്

ബ്രാൻഡാക്കി

ലോകത്തെ ഏറ്റവും മുന്തിയ ഇനം മുന്തിരിയാണ് സിറ. ഇതാണ് തന്റെ വൈനുകൾക്ക് തോമസ് ബ്രാൻഡ് നെയിമായി നൽകിയിരിക്കുന്നത്. മുന്തിരി വൈൻ നിർമ്മാണത്തിനുള്ള കിസ്‌‌മിസ് ലെബനനിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചക്കയും മാങ്ങയും കൈതച്ചക്കയും നാട്ടിൽ നിന്ന് സംഭരിക്കും. ചക്കയ്ക്ക് കിലോ 20 രൂപവരെ നൽകിയാണ് സംഭരിക്കുന്നത്. പച്ച മാങ്ങകൊണ്ട് വൈൻ നിർമ്മിക്കുമ്പോഴാണ് കാന്താരി മുളക് ചേർക്കുന്നത്. പഴുത്ത മാങ്ങയാണെങ്കിൽ കാന്താരി ഉണ്ടാവില്ല.

4 കോടിയുടെ

വില്പന പ്രതീക്ഷ

1.ആൽക്കഹോളിക് വൈൻ വില്പനയിലൂടെ ബിവറേജസ് കോർപ്പറേഷനിൽ നിന്ന് തോമസിന് ഇതുവരെ ലഭിച്ച വരുമാനം 1.90 കോടി

2.ചക്ക, ചില്ലി മാംഗോ വൈൻ കൂടിയാകുമ്പോൾ ഈ സാമ്പത്തിക വർഷം 4 കോടിയുടെ വില്പനയാണ് പ്രതീക്ഷ

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY