കൊല്ലം: പ്ളസ് ടു പരീക്ഷാഫലം വന്നപ്പോൾ ഓച്ചിറ വലിയകുളങ്ങര വാഴുവേലിത്തെക്കതിൽ വീട്ടിൽ എ പ്ളസ് മേളം. ഒന്നിച്ച് പിറന്ന മൂവർ സംഘത്തിനാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചത്.
ബിസിനസുകാരനായ റഹീമിന്റെയും മാവേലിക്കര സഹകരണ സംഘം അസി. ഡയറക്ടർ ഓഫീസിലെ ഓഡിറ്ററായ സമീനയുടെയും മക്കളായ സുൽത്താൻ, സുൽത്താന, സുബഹാന എന്നിവരാണ് എ പ്ളസ് വിജയം മൂന്നിരട്ടിയാക്കിയത്. കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ സുൽത്താനും സുൽത്താനയും സയൻസിലും കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ സുബഹാന ഹ്യുമാനിറ്റീസിലുമാണ് മിന്നും വിജയം നേടിയത്.
പത്താം ക്ളാസ് പരീക്ഷയിലും മൂവർസംഘം എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയിരുന്നു. സുൽത്താനയും സുൽത്താനും നീറ്റ് പരീക്ഷയെഴുതാനും സുബഹാന സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ എഴുതാനുമുള്ള തയ്യാറെടുപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |