
തിരുവനന്തപുരം: ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനമായി കുറച്ച് രണ്ടുമാസം പിന്നിട്ടിട്ടും ബ്രാൻഡഡ് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാതെ ജനത്തെ പിഴിഞ്ഞ് സ്വകാര്യ കമ്പനികൾ. ചില കമ്പനികൾ ഇപ്പോഴും വാങ്ങുന്നത് ലിറ്രറിന് 20 രൂപ. ലിറ്ററിന് രണ്ടു രൂപാവരെയാണ് കുറയേണ്ടത്.
സെപ്തംബർ 22 മുതലാണ് കുപ്പിവെള്ളത്തിന്റെ ജി.എസ്.ടി കുറച്ചത്. അതിനുമുമ്പ് 20 ലിറ്റർ കുപ്പിക്ക് 12 ശതമാനവും 500 എം.എൽ, 1, 2, 5 ലിറ്റർ കുപ്പികൾക്ക് 18 ശതമാനവുമായിരുന്നു. അത് ഏകീകരിച്ചാണ് അഞ്ച് ശതമാനമാക്കിയത്. അതേസമയം, ജി.എസ്.ടി നിരക്ക് കുറച്ചതായി കാണിച്ചും ഉത്പാദനച്ചെലവ് വർദ്ധിപ്പിച്ചുമാണ് കമ്പനികൾ വില കുറയ്ക്കാത്തതെന്നാണ് ആക്ഷേപം.
വിലക്കുറച്ച് റെയിൽവേ
സെപ്തംബർ 22 മുതൽ തന്നെ കുപ്പിവെള്ളത്തിന്റെ വില റെയിൽവേ കുറച്ചു. ലിറ്ററിന് 15ൽ നിന്ന് 14 ആക്കി. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ 'ഹില്ലി അക്വ" ലിറ്ററിന് 15 രൂപ നിരക്കിലാണ് വിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |