SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.37 PM IST

മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നു; ഇങ്ങനെപോയാല്‍ പല മീനുകളും അപ്രത്യക്ഷമാകും

Increase Font Size Decrease Font Size Print Page
fish

മലയാളിയുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് മത്സ്യം. എന്നാല്‍ കേരളം നേരിടുന്ന പാരിസ്ഥിതിക ആഘാതത്തിന്റെ ഫലമായി പല മത്സ്യങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കേരളത്തിലെ പുഴകളിലേയും തോടുകളിലേയും മത്സ്യസമ്പത്ത് വന്‍ തോതില്‍ കുറയുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇടുക്കി മലയോര മേഖലകളില്‍ മുമ്പ് സമൃദ്ധമായി കണ്ടിരുന്ന നിരവധി ചെറു മത്സ്യങ്ങള്‍ ഇന്ന് അപൂര്‍വ കാഴ്ചയായി മാറുന്ന സാഹചര്യമാണുള്ളത്.

മലയോര മേഖലകളില്‍ പുഴകളിലും തോടുകളിലും സമൃദ്ധമായി കണ്ടിരുന്ന പരല്‍, വാഴക്കാവരയന്‍, കല്ലേമുട്ടി, ചില്ലാന്‍കൂരി തുടങ്ങിയ ചെറു മത്സ്യങ്ങള്‍ ഗണ്യമായി കുറയുകയും സമീപഭാവിയില്‍ തന്നെ അപ്രത്യക്ഷമാകുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഒരു വിഭാഗം ജനങ്ങളുടെ വരുമാന മാര്‍ഗം കൂടിയാണ് ഈ മീനുകള്‍. വര്‍ദ്ധിച്ച് വരുന്ന മാലിന്യ പ്രശ്‌നങ്ങള്‍ ഇവയുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതാണ് നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന സ്ഥിതിയുണ്ടാക്കിയത്.

ജല സ്രോതസുകളിലുണ്ടാകുന്ന മലിനീകരണവും കാര്‍ഷിക മേഖലയിലെ കീടനാശിനികളുടെ അമിതമായ ഉപയോഗവുമാണ് മത്സ്യസമ്പത്ത് കുറയാന്‍ പ്രധാന കാരണങ്ങളെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയ്ക്ക് അടിയന്തരമായി തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍, ഭാവിയില്‍ തിരിച്ചു പിടിക്കാനാവാത്ത വിധത്തിലുള്ള പരിസ്ഥിതി നാശത്തിലേക്ക് പ്രദേശം നീങ്ങുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. മലയോര പ്രദേശങ്ങളിലെ കാര്‍ഷിക മേഖലയില്‍ രാസവളങ്ങളും കീടനാശിനികളും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്ന ഘടകങ്ങളിലൊന്നാണ്.

TAGS: KERALA, FISH, FRESH WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY