കൊച്ചി: ഇറ്റാലിയൻ സൂപ്പർബൈക്ക് ബ്രാൻഡായ ബെനെലിയുടെ 502സി അൾട്ടിമേറ്റ് അർബൻ ക്രൂസർ ഇന്ത്യയിലെത്തി. വേറിട്ടതും ആകർഷകവുമായ സ്റ്റൈലിംഗ് കൊണ്ട്, ആരുടെയും ശ്രദ്ധ കവരുന്ന മോഡലാണിത്. ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എക്സ്ഷോറൂം വില 4.98 ലക്ഷം രൂപ. മാറ്റ് ബ്ളാക്ക്, മാറ്റ് കോഗ്നക് റെഡ് നിറങ്ങളിൽ ലഭിക്കും.
500 സി.സി., 4-സ്ട്രോക്ക്, പാരലൽ ട്വിൻ എൻജിനാണുള്ളത്. 21 ലിറ്റർ ഇന്ധനടാങ്കും ഈ ക്രൂസർ നേടിയിരിക്കുന്നു. റൈഡർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന, സമ്പൂർണ ഡിജിറ്റൽ കൺസോളും ആകർഷണമാണ്. പിന്നോട്ടിറക്കിയുള്ള, വലിയ സീറ്റും വീതിയേറിയ ഹാൻഡിൽബാറും ഫോർവേഡ് - സെറ്റ് ഫുട് പെഗ്ഗും മികച്ച ക്രൂസിംഗ് സാദ്ധ്യമാക്കും. തലയോട്ടി പോലെ തോന്നിക്കുന്ന, എൽ.ഇ.ഡി ഹെഡ്ലാമ്പ് മുൻഭാഗത്തെ വ്യത്യസ്തമാക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |