SignIn
Kerala Kaumudi Online
Friday, 26 April 2024 7.02 AM IST

എം.ജിയുടെ ഇടത്തരം എസ്.യു.വി ആസ്‌റ്റർ

astor

കൊച്ചി: ഈ ഉത്സവകാലത്ത് വിപണിയിലെത്തിക്കുന്ന പുത്തൻ ഇടത്തരം എസ്.യു.വിയായ ആസ്‌റ്ററിന്റെ സാങ്കേതികപ്പെരുമകൾ വെളിപ്പെടുത്തി എം.ജി മോട്ടോർ ഇന്ത്യ. വിപണിയിലെ ആദ്യ പേഴ്‌സണൽ എ.ഐ. അസിസ്‌റ്റന്റും ശ്രേണിയിലെ ആദ്യ ഓട്ടോണമസ് (സ്വയം നിയന്ത്രിത) ലെവൽ-2 സാങ്കേതികവിദ്യയുമാണ് മുഖ്യ സവിശേഷതകൾ.

മിഡ്-റേഞ്ച് റഡാറുകളും (വിവിധോദ്ദേശ്യ) മൾട്ടി-പർപ്പസ് കാമറകളും ഒത്തുചേരുന്ന ഓട്ടോണമസ് ലെവൽ-2 സാങ്കേതികവിദ്യ ഒട്ടേറെ അഡ്വാൻസ്ഡ് ഡ്രൈവർ - അസിസ്‌റ്റന്റ് സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നു. സുഖകരവും സുരക്ഷിതവുമായ ഡ്രൈവിംഗ് ഉറപ്പാക്കുന്ന അഡാപ്‌റ്റീവ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ കീപ്പ് അസിസ്‌റ്റ്, ലെയിൻ ഡിപ്പാർച്ചർ വാണിംഗ്, ലെയിൻ ഡിപ്പാർച്ചർ പ്രിവൻഷൻ, സ്‌പീഡ് വാണിംഗ്, ഇന്റലിജന്റ് മോഡ്, മാനുവൽ മോഡ്, റിയർ ക്രോസ് ട്രാഫിക് അലർട്ട്, ലെയിൻ ചേഞ്ച് അസിസ്‌റ്റ്, ബ്ളൈൻഡ് സ്‌പോട്ട് ഡിറ്റക്‌ഷൻ, ഇന്റലിജന്റ് ഹെഡ്‌ലാമ്പ് കൺട്രോൾ എന്നിവ ഇതിലുൾപ്പെടുന്നു.

എം.ജി ഹെക്‌ടറിന് മുകളിലായി, നാലുമീറ്ററിലധികം വലിപ്പമുള്ള എസ്.യു.വിയായാണ് ആസ്‌റ്റർ അവതരിക്കുക. എം.ജിയുടെ ഇസഡ്.എസിന്റെ പ്ളാറ്റ്‌ഫോമിലാണ് നിർമ്മാണം. അമേരിക്കൻ കമ്പനി സ്‌റ്റാൻ ഡിസൈൻ രൂപകല്‌പന ചെയ്‌ത പേഴ്‌സണൽ എ.ഐ അസിസ്‌റ്റന്റ് ആണ് മറ്റൊരു പ്രത്യേകത. മനുഷ്യവികാരങ്ങളും ശബ്‌ദങ്ങളും പ്രകടിപ്പിക്കുന്നതും വിക്കിപീഡിയ വിവരങ്ങൾ നൽകുന്നതുമായ വോയിസ് അസിസ്‌റ്റ് സംവിധാനമാണിത്; ഡാഷ് ബോർഡിലാണ് സ്ഥാനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MG ASTOR, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.