SignIn
Kerala Kaumudi Online
Friday, 26 April 2024 9.41 PM IST

ഇംഗ്ളണ്ടിലെ പുത്തൻ വീടിന് ഇനി ഇ-ചാർജർ അലങ്കാരം

england

 പുതിയ വീടുകളിലും ഓഫീസുകളിലും ഇ-വാഹന ചാർജറുകൾ നിർബന്ധമാക്കാൻ ഇംഗ്ളണ്ട് ഒരുങ്ങുന്നു

ലണ്ടൻ: രാജ്യത്ത് പുതുതായി നിർമ്മിക്കുന്ന വീടുകളിലും ഓഫീസുകളിലും ഇലക്ട്രിക് വാഹന (ഇ.വി) ചാർജറുകൾ നിർബന്ധമാക്കാൻ ഇംഗ്ളണ്ട് ഒരുങ്ങുന്നു. 2022 മുതൽ 'സ്മാർട്ട്" ഇ.വി ചാർജറുകൾ (ഓട്ടോമാറ്റിക്കായി ഇ-വാഹനം ചാർജ് ചെയ്യുന്ന സംവിധാനം) നിർബന്ധമാക്കാനാണ് നീക്കം. ലോകത്ത് ആദ്യമായി ഇംഗ്ളണ്ടാണ് ഇത്തരത്തിലൊരു നിയമം നിർമ്മിക്കാനൊരുങ്ങുന്നത്.

2030ഓടെ പെട്രോൾ, ഡീസൽ വാഹനങ്ങളെ പൂർണമായും ഒഴിവാക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമാണിത്. ഇതനുസരിച്ച്, പുതിയ ഓഫീസുകളിൽ ഓരോ അഞ്ച് പാർക്കിംഗ് സ്‌പേസുകളിലും ഇ.വി ചാർജറുകൾ വേണം. 2019ലാണ് ഈ നിർദേശം ആദ്യമായി ഇംഗ്ളണ്ട് മുന്നോട്ടുവച്ചതെങ്കിലും നിയമം നിർമ്മാണനീക്കം ഇപ്പോഴാണ്.

അന്തരീക്ഷ മലിനീകരണം സൃഷ്‌ടിക്കാത്ത ഇലക്‌ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയേറാനും രാജ്യവ്യാപകമായി ചാർജിംഗ് സംവിധാനം ഉറപ്പാക്കാനും പുതിയ നിയമം സഹായിക്കുമെന്നാണ് ബ്രിട്ടീഷ് സർക്കാരിന്റെ പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ENGLAND, EV CHARGERS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.