SignIn
Kerala Kaumudi Online
Friday, 26 April 2024 8.54 AM IST

വരുന്നു പുത്തൻ ഹ്യുണ്ടായ് വെന്യു

venue

കൊച്ചി: ഹ്യുണ്ടായിയുടെ കോംപാക്‌റ്റ് എസ്.യു.വിയായ വെന്യൂവിന്റെ പുത്തൻ പതിപ്പ് ജൂൺ 16ന് വിപണിയിലെത്തും. ഡീലർഷിപ്പുകളിലും ഓൺലൈനിലും ബുക്കിംഗിന് കമ്പനി തുടക്കമിട്ടിട്ടുണ്ട്. 21,​000 രൂപയടച്ച് ബുക്ക് ചെയ്യാം.

2019ലാണ് വെന്യൂവിന്റെ ആദ്യ പതിപ്പ് ഹ്യുണ്ടായ് ഇന്ത്യൻ വിപണിയിലെത്തിച്ചത്. തുടർന്ന് വൻ സ്വീകാര്യത നേടിയ വെന്യൂവിന്,​ ഉപഭോക്തൃ താത്പര്യാർത്ഥം ഒട്ടേറെ മാറ്റങ്ങൾ സമ്മാനിച്ചാണ് പുത്തൻ പതിപ്പ് പുറത്തിറക്കുന്നത്.
2020ലും 2021ലും ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന എസ്.യു.വി ബ്രാൻഡ് എന്ന പട്ടം ഹ്യുണ്ടായിക്ക് സമ്മാനിച്ചതിൽ വെന്യൂവിന് മികച്ച പങ്കുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സെയിൽസ്,​ മാർക്കറ്റിംഗ് ആൻഡ് സർവീസ് ഡയറക്‌ടർ തരുൺ ഗാർഗ് പറഞ്ഞു. വരുംതലമുറ ഡിസൈൻ,​ അതിനൂതന ടെക്‌നോളജി,​ കരുത്തുറ്റ പെർഫോമൻസ് എന്നീ മികവുകളാണ് വെന്യൂവിന് ഹ്യുണ്ടായ് ഉയർത്തിക്കാട്ടുന്നത്. സമാനതകളില്ലാത്തതും ശ്രേണിയിൽ തന്നെ ആദ്യമെന്ന പെരുമയുള്ളതുമായ ഒട്ടേറെ പുത്തൻ ഫീച്ചറുകൾ പുതിയ വെന്യൂവിലുണ്ടാകുമെന്ന് ഹ്യുണ്ടായ് പറയുന്നു.
റിമോട്ടായി വാഹനത്തെ കൺട്രോൾ ചെയ്യാനും സ്‌റ്റാറ്റസ് അറിയാനും സഹായിക്കുന്ന ഹോം ടു കാർ (എച്ച്2സി),​ അലെക്‌സ,​ ഗൂഗിൾ വോയിസ് അസിസ്‌റ്റ്,​ റിമോട്ട് ക്ളൈമറ്റ് കൺട്രോൾ,​ റിമോട്ട് ലോക്ക്/അൺലോക്ക് എന്നിവ അതിലുൾപ്പെടുന്നു. അഞ്ച് വേരിയന്റുകൾ പുത്തൻ വെന്യൂവിന് പ്രതീക്ഷിക്കാം. എൻജിനിലും വിവിധ ഓപ്‌ഷനുകളുണ്ടാകും. വിവിധ ഡ്രൈവിംഗ് മോഡുകളും പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.