SignIn
Kerala Kaumudi Online
Thursday, 19 September 2024 8.38 AM IST

ഒല എസ്1 പ്രൊയ്ക്ക് വീണ്ടും ബുക്കിംഗ്

Increase Font Size Decrease Font Size Print Page
ola

കൊച്ചി: ഇലക്‌ട്രിക് സ്കൂട്ടർ വിപണിയിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ ഒല ഇലക്‌ട്രിക്കിന്റെ എസ്1 പ്രൊയുടെ ബുക്കിംഗിന് ഹോളി ആഘോഷക്കാലത്ത് കമ്പനി വീണ്ടും തുടക്കമിട്ടു,​
ഗ്ളോസി ഫിനിഷിംഗിൽ,​ സ്‌പെഷ്യൽ എഡിഷൻ 'ഗെറുവ" നിറഭേദവുമായാണ് പുതിയ എസ് 1 പ്രൊയുടെ ബുക്കിംഗ് നടന്നത്. ഹോളി ആഘോഷ ദിനങ്ങളിൽ മാത്രമാണ് ഗെറുവ കളർ എഡിഷന്റെ ബുക്കിംഗ് നടന്നത്. മറ്റ് 10 നിറഭേദങ്ങളും ഒല എസ് 1 പ്രൊയ്ക്കുണ്ട്. ഇപ്പോൾ ബുക്കിംഗ് സ്വീകരിച്ച ഓർഡറുകളുടെ ഡെലിവറി ഏപ്രിലിലാണ് നടക്കുക.
മണിക്കൂറിൽ 115 കിലോമീറ്റ‌ർ വരെ സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറാണ് എസ്1 പ്രൊ. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും മൂന്ന് സെക്കൻഡ് മതി. ബാറ്ററി ഒറ്റത്തവണ ഫുൾ ചാർജിൽ 135 കിലോമീറ്റർ വരെ പോകാം. 1.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, DRIVERS CABIN, OLA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.