SignIn
Kerala Kaumudi Online
Friday, 26 April 2024 12.40 PM IST

പ്രവചനങ്ങളെ കടത്തിവെട്ടി റിലയൻസിന്റെ ലാഭം

reliance

 രണ്ടാംപാദ സഞ്ചിതലാഭം ₹15,479 കോടി

മുംബയ്: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്‌‌റ്റഡ് കമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസ് നടപ്പുവർഷത്തെ രണ്ടാംപാദത്തിൽ (2021-22 ജൂലായ് -സെപ്‌തംബർ) കുറിച്ചത് നിരീക്ഷക പ്രവചനങ്ങളെ കടത്തിവെട്ടിയുള്ള മികച്ച പ്രവർത്തനഫലം. പാദാടിസ്ഥാനത്തിൽ അറ്റലാഭം 11.5 ശതമാനം ഉയർന്ന് 13,680 കോടി രൂപയിലെത്തി. സഞ്ചിത അറ്റലാഭം 2020ലെ സമാനപാദത്തിലെ 10,602 കോടി രൂപയിൽ നിന്നുയർന്ന് 15,479 കോടി രൂപയായി. വരുമാനം 49.19 ശതമാനം ഉയർന്ന് 1.91 ലക്ഷം കോടി രൂപയിലെത്തി. പ്രവർത്തനലാഭം 30,283 കോടി രൂപയാണ്.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഓയിൽ-ടു-കെമിക്കൽ (ഒ2സി) വിഭാഗത്തിന്റെ വരുമാനം 58.1 ശതമാനം മുന്നേറി 1.20 ലക്ഷം കോടി രൂപയായി. 363 ശതമാനം ഉയർന്ന് 1,644 കോടി രൂപയാണ് ഓയിൽ ആൻഡ് ഗ്യാസ് വിഭാഗത്തിന്റെ വരുമാനം.

ഡിജിറ്റൽ കുതിപ്പ്

റിലയൻസിന്റെ ഡിറ്റൽ വിഭാഗമായ ജിയോ പ്ളാറ്റ്‌ഫോംസ് 23.48 ശതമാനം വളർച്ചയോടെ 3,728 കോടി രൂപ ലാഭം നേടി. ശരാശരി ഉപഭോക്തൃ വരുമാനം (എ.ആർ.പി.യു) 3.7 ശതമാനം വർദ്ധിച്ച് 143.6 രൂപയായത് ജിയോയ്ക്ക് നേട്ടമായി. 23,222 കോടി രൂപയാണ് വരുമാനം; വളർച്ച 15.2 ശതമാനം.

റീട്ടെയിൽ മുന്നേറ്റം

റിലയൻസിന് ഭാവിയിൽ വൻ പ്രതീക്ഷകളുള്ള റീട്ടെയിൽ വിഭാഗം 10.5 ശതമാനം വളർ‌ച്ചയോടെ 45,426 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞപാദത്തിൽ നേടിയത്. ലാഭക്കുതിപ്പ് 74.20 ശതമാനം ഉയർന്ന് 1,695 കോടി രൂപ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, RELIANCE, Q2 RESULTS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.