SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 PM IST

രണ്ടുനാൾ: സെൻസെക്സിന് നേട്ടം ₹5.78 ലക്ഷം കോടി

sensex

 50,000 പോയിന്റ് മറികടന്നു

കൊച്ചി: തുടർച്ചയായ രണ്ടാംനാളിലും വൻ മുന്നേറ്റവുമായി സെൻസെക്‌സ്. ഇന്നലെ 612 പോയിന്റ് നേട്ടവുമായി 50,193ലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. 185 പോയിന്റ് ഉയർന്ന് 15,108ലാണ് നിഫ്‌റ്റി. തുടർച്ചയായ രണ്ടുദിനങ്ങളിലായി സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ കുതിപ്പ് 5.78 ലക്ഷം കോടി രൂപയാണ്. 210.60 ലക്ഷം കോടി രൂപയിൽ നിന്ന് 216.39 ലക്ഷം കോടി രൂപയിലേക്കാണ് മൂല്യം കുതിച്ചത്. തിങ്കളാഴ്‌ച സെൻസെക്‌സ് 848 പോയിന്റും നിഫ്‌റ്റി 245 പോയിന്റും മുന്നേറിയിരുന്നു.

ദേശീയ തലത്തിൽ കൊവിഡ് കേസുകൾ കുറയുന്നതും ജൂൺ ആദ്യവാരത്തോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാകുമെന്ന വിലയിരുത്തലുമാണ് കരുത്താകുന്നത്. ലോക്ക്ഡൗൺ മൂലം നടപ്പുപാദത്തിലെ കോർപ്പറേറ്റ് പ്രവർത്തനഫലങ്ങൾ നിരാശപ്പെടുത്തുമെന്ന് ഉറപ്പാണെങ്കിലും വരുംപാദങ്ങളിൽ നില മെച്ചപ്പെടുമെന്ന പ്രതീക്ഷകളും നിക്ഷേപകരെ ഓഹരികൾ വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നു.

സെൻസെക്‌സ് എങ്ങോട്ട്?

ഈ വർഷം എന്തായാലും സെൻസെക്‌സ് 55,000 പോയിന്റ് മറികടക്കുമെന്ന് അമേരിക്കൻ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്‌റ്റാൻലി പറയുന്നു. കൊവിഡ് നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞാൽ സെൻസെക്‌സ് 61,000 പോയിന്റും ഭേദിച്ചേക്കാം. കൊവിഡ് മൂന്നാംതരംഗം ആഞ്ഞടിച്ചാൽ സെൻസെക്‌സിനെ കാത്തിരിക്കുന്നത് 41,000 പോയിന്റിലേക്കുള്ള പതനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SENSEX, NIFTY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.