
ഓരോ രാജ്യത്തും ഓരോ സംസ്കാരങ്ങളും രീതികളുമാണ്. ഇന്ത്യക്കാർ മറ്റ് രാജ്യങ്ങളിൽ പോയി താമസിക്കുമ്പോൾ അവിടത്തെ പല രീതികളും ചിലപ്പോൾ അത്ര സുഖമായി തോന്നില്ല. അത്തരത്തിൽ ഇന്ത്യയിലെത്തിയ ഒരു അമേരിക്കൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇന്ത്യയിലെ ചില ശീലങ്ങൾ അമേരിക്കയിലെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നവയാണെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ഡൽഹിയിൽ താമസിക്കുന്ന വിദേശവനിതയാണ് വീഡിയോ പങ്കുവച്ചത്. എട്ട് കാര്യങ്ങളെക്കുറിച്ച് ഇതിൽ പറയുന്നുണ്ട്.
അതിൽ ഒന്നാമതായി പറയുന്നത് ഇന്ത്യയിൽ ടോയ്‌ലറ്റ് പേപ്പറിന്റെ സ്ഥാനത്ത് വെള്ളം ഉപയോഗിക്കുന്നുവെന്നതാണ്. രണ്ടാമത്തെത് ഒരേ ചെരുപ്പ് തന്നെ പലരും ഉപയോഗിക്കുന്നതാണ്. ഇന്ത്യയിൽ ഇത് സാധാരണ കാര്യമാണെങ്കിലും അമേരിക്കയിൽ അങ്ങനെയാരും ചെയ്യില്ലെന്നാണ് വീഡിയോയിൽ പറയുന്നത്. മൂന്നാമത്തെത് ഒരേ വാട്ടർബോട്ടിൽ നിന്ന് വെള്ളം ഷെയർ ചെയ്ത് കുടിക്കുന്നതാണ്. അടുത്തത് റെസ്റ്റോറന്റിൽ പോയാൽ ഓഡർ ചെയ്ത ഭക്ഷണം ഷെയർ ചെയ്ത് കഴിക്കുന്നതാണ്. അഞ്ചാമത്തെത് കെെ കൊണ്ട് ഭക്ഷണം കഴിക്കുന്നതാണ്.
അടുത്തത് കാറിൽ കുട്ടികളെ സീറ്റിലിരുത്താതെ മടിയിലിരുത്തുന്നതാണ്. കൂടാതെ മാതാപിതാക്കൾക്കൊപ്പം ഒരു കട്ടിലിൽ കുട്ടികൾ കിടന്നുറങ്ങുന്നതും അമേരിക്കയിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് യുവതി പറയുന്നു. അവസാനമായി ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇന്ത്യൻ ശീലവും അമേരിക്കക്കാർക്ക് അംഗീകരിക്കാൻ പ്രയാസമാണെന്ന് യുവതി പറയുന്നു. വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ചില വിമർശനവും ഉയർത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
