മാന്നാർ : കുട്ടംപേരുർ ശ്രീ കാർത്ത്യായനി വിദ്യാമന്ദിർ സ്കൂളിന്റെ ഇരുപതാം വാർഷികാഘോഷം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് ഉദ്ഘാടനം ചെയ്തു. വി.രാജലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത്, കെ.വി.മുരളീധരൻ നായർ, മധുസൂദനൻ പിള്ള, അമ്പിളി, മുരളീധരൻ നായർ, അജിതാകുമാരി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |