ആലപ്പുഴ: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള നടക്കുന്ന കൈരളി, ശ്രീ തിയേറ്റർ മുറ്റത്ത് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ഒരുക്കി. ഡെലിഗേറ്റുകൾക്ക് സംഭാരം നൽകി ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസവും സൗജന്യമാണ് സംഭാര വിതരണം. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ, ജില്ല പഞ്ചായത്ത് അംഗം ആർ.റിയാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |