SignIn
Kerala Kaumudi Online
Saturday, 18 May 2024 6.16 PM IST

ആ ശബ്ദം കേട്ടതോടെ നാട്ടുകാർക്ക് ഇരട്ടി ആവേശം; ഏവരെയും അമ്പരപ്പിച്ച് ആരിഫിനായി അനൗൺസറായെത്തിയത് ചില്ലറക്കാരനല്ല

arif

ചേർത്തല: ആലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനൗൺസറായി മന്ത്രി പി.പ്രസാദ്. സി.പി.എം ഏരിയാ കമ്മി​റ്റി ഓഫീസ് അങ്കണത്തിൽ നിന്നുമായിരുന്നു കഴിഞ്ഞ ദിവസം രാവിലെ ആരിഫിന്റെ റോഡ് ഷോ തുടങ്ങിയത്.

തിരഞ്ഞെടുപ്പ് പര്യടനം ദേശീയപാതയിൽ 11ാം മൈലിൽ എത്തിയതോടെ മന്ത്രി അനൗൺസ്‌മെന്റ് വാഹനത്തിൽ കയറി മൈക്ക് വാങ്ങി. ആലപ്പുഴയുടെ വികസന നായകൻ കടന്നു വരുന്നു, ജനനായകൻ കടന്നു വരുന്നു..ആവേശകരമായ സ്വീകരണങ്ങൾ ഏ​റ്റുവാങ്ങി ഈ രാജ വീഥിയിലൂടെ കടന്നു വരുന്നു... ഇങ്ങനെയായി അനൗൺസ്‌മെന്റ്.

സ്‌കൂൾ പഠന കാലം മുതൽ അനൗൺസ്‌മെന്റ് നടത്താറുള്ള മന്ത്രിക്ക് ഇതൊരു പുതിയ കാര്യമല്ല. വഴിയോരങ്ങളിൽ കാത്തുനിന്നവർക്കും പ്രവർത്തകരും പരിചിതമായ ശബ്ദം പെട്ടെന്ന് തിരിച്ചറിയാനായി. ആരിഫിന്റെ ചിത്രങ്ങളാൽ അലങ്കരിച്ച വാഹനത്തിൽ സഞ്ചരിച്ചുള്ള മന്ത്രിയുടെ വാചാലമായ അറിയിപ്പ് കാഴ്ചക്കാർക്കും പ്രവർത്തകർക്കും ആവേശമായി. കഞ്ഞിക്കുഴി, ചേർത്തല സൗത്ത്,വഴി അർത്തുങ്കൽ വരെ ഇടമുറിയാതെ അനൗൺസ്‌മെന്റ് തുടരുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARIF, ALAPPUZHA, PRASAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.