ആലപ്പുഴ: ദേശീയ സീനിയർ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിനുള്ള കർണാടകയുടെ വനിതാ ടീമിനെ മലയാളിയായ മറിയ റോണി നയിക്കും. ജമ്മുവിൽ 20 മുതൽ 27 വരെയാണ് ടൂർണമെന്റ്. ബംഗളൂരുവിൽ കാനറ ബാങ്ക് ഹെഡ് ഓഫീസിലെ ഓഫീസറായ മറിയ നിലവിലെ സംസ്ഥാന ചാമ്പ്യനാണ്. ദേശീയ ഗെയിംസിൽ കർണാടത്തെ പ്രതിനിധീകരിച്ചിരുന്നു. ആലപ്പുഴ സ്വദേശികളായ കാഞ്ഞിക്കൽ കല്ലുപുരയ്ക്കൽ റോണി മാത്യുവിന്റെയും റീനയുടെയും മകളാണ്. ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ മറിയ മത്സരത്തിനിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |