ആലപ്പുഴ: ആർ.എസ്.പി സംസ്ഥാന തലത്തിൽ നടത്തുന്ന 'വേരുകൾ തെളിച്ചൊരു യാത്ര' കാമ്പയിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തിലെ മുതിർന്ന നേതാവ്
കെ.ശ്രീധരനെ തകഴിയിലെ വീട്ടിലെത്തി ആദരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.ആർ. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.രാമചന്ദ്രൻ, സി.കൃഷ്ണചന്ദ്രൻ, അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാമോൻ സിദ്ധിഖ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.മോഹനൻ, എ.ആർ.ജോയി, പി.കെ.ഗണേഷ് ബാബു, അമ്പലപ്പുഴ എൽ.സി സെക്രട്ടറി എൻ.ബാലചന്ദ്രൻ, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജി.ആനന്ദൻ, മുരളി ചേമ്പിലക്കാട്, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |