ആലപ്പുഴ : ഏപ്രിൽ മാസത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈ ഓഫീസർ നിർദേശങ്ങൾ പുറത്തിറക്കി. ഏപ്രിലിൽ എൻ.പി.എൻ.എസ് വിഭാഗത്തിന് ഏഴു കിലോഗ്രാം അരിയും എ.എ.വൈ വിഭാഗത്തിലെ കാർഡിന് രണ്ടു പാക്കറ്റ് ആട്ടയും മൂന്നു കിലോഗ്രാം ഗോതമ്പും പ്രയോറിറ്റി വിഭാഗത്തിലെ കാർഡുകളിലെ മൂന്നോ അതിലധികമോ അംഗങ്ങളുള്ള കാർഡുകൾക്ക് ആകെയുളള ഗോതമ്പ് വിഹിതത്തിൽ നിന്ന് മൂന്നു കിലോഗ്രാം കുറവ് ചെയ്ത് മൂന്ന് പാക്കറ്റ് ആട്ട എന്ന ക്രമത്തിലും (ഒരംഗമുള്ള പി.എച്ച്.എച്ച്. കാർഡിന് ഒരു പാക്കറ്റ് ആട്ടയും രണ്ടു അംഗങ്ങളുള്ള പി.എച്ച്.എച്ച് കാർഡിന് രണ്ടു പാക്കറ്റ് ആട്ടയും വിതരണം ചെയ്യും. ഒന്നു മുതൽ മൂന്നു അംഗങ്ങൾ വരെയുള്ള കാർഡുകൾക്ക് ഗോതമ്പ് വിഹിതം ഉണ്ടായിരിക്കുന്നതല്ല) നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |