ആലപ്പുഴ: കടപ്പുറം വനിതാ ശിശു ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് കാന്റീൻ നഗരസഭാ ആരോഗ്യ വിഭാഗം ഇടപെട്ട് പൂട്ടിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് കുടുംബശ്രീ വനിതാ കാന്റീനിൽ നിന്ന് വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴുവിനെ കണ്ടത്. പ്രസവം കഴിഞ്ഞ വനിതകൾക്ക് ലഭിക്കുന്ന കഞ്ഞി വാങ്ങിയ ഇരുപതിൽ 18 പേരും കഞ്ഞി കുടിച്ചിരുന്നു. ഒരാൾ കുടിക്കാനെടുത്തപ്പോഴാണ് പുഴു ചത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കഞ്ഞി കുടിച്ച ആർക്കും ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വനിതാ ശിശു ആശുപത്രിയിൽ തന്നെയുള്ള നഗരസഭാ ആരോഗ്യ പ്രവർത്തകർ കാന്റീനിൽ പരിശോധന നടത്തി. സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ച് പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |