അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. എച്ച് . സലാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചെലവിലാണ് അങ്കണവാടി നിർമ്മിക്കുന്നത്. പഞ്ചായത്ത് സ്വകാര്യ വ്യക്തിയിൽ നിന്നും വില കൊടുത്തു വാങ്ങിയ മൂന്നു സെന്റ് സ്ഥലത്താണ് നിർമ്മാണം. എച്ച് .സലാം എം. എൽ .എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ കെ. സിയാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി .അനിത, ഐ. സി .ഡി. എസ് സൂപ്പർവൈസർ റസൽ ബിന്ദ്, പ്രശാന്ത് എസ് കുട്ടി, ദിലീപ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം കെ. കവിത സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |