അമ്പലപ്പുഴ : നീർക്കുന്നത്തെ വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കാഴം പുതുവൽ സുദർശനനെയാണ് (62) അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവർ നാലായി. എട്ടുപേർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം അജിത്, സുധിലാൽ രാഹുൽ എന്നിവർ പിടിയിലായിരുന്നു. .പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിനാണ്സുദർശനനെ അറസ്റ്റു ചെയ്തത്. വൃദ്ധ ഉൾപ്പെടെ നാല് പേർക്കാണ് വീടു കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ശോഭന, പ്രീതി, നീനു ,ശില്പ എന്നിവരാണ് പരിക്കേറ്റവർ. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കയ്യേറ്റമുണ്ടായിരുന്നു. ഉത്സവപ്പറമ്പിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |