അമ്പലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ കടയിൽ കയറി മർദ്ദിച്ച യുവാവിനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വളഞ്ഞവഴി പുത്തൻവീട് ഷാജഹാനാണ് (34) പിടിയിലായത്. സമിതി വളഞ്ഞവഴി യൂണിറ്റ് പ്രസിഡന്റും, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റുമായ അഷറഫ് പ്ലാമൂട്ടിലിനെയാണ് തിങ്കളാഴ്ച രാവിലെ കടയിൽ കയറി ഷാജഹാൻ മർദ്ദിച്ചത്. യൂണിറ്റ് കമ്മിറ്റിനൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഷാജഹാനെ അറസ്റ്റ് ചെയ്തത് . മർദ്ദനത്തിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ പ്രദേശത്തെ കടകൾ അടച്ച് ഹർത്താൽ നടത്തിയിരുന്നു. പ്രതിഷേധയോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി മംഗളാനന്ദൻ പുലരി , ട്രഷറർ ഇബ്രാഹിംകുട്ടി വിളക്കേഴം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |