കുട്ടനാട് : കാൻസർ രോഗികൾ, അപകടത്തെത്തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായവർ തുടങ്ങിയവർക്ക് വീടുകളിലെത്തി പരിചരണം നൽകിവരുന്ന ആൽഫാ പാലിയേറ്റിവ് കെയർ സെന്ററിന്റെ മുട്ടാർ യൂണിറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ലിനി ജോളി നിർവഹിച്ചു. കുട്ടനാട് ലിങ്ക് സെന്റർ പ്രസിഡന്റ് പി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എബ്രഹാം ചാക്കോ, സെക്രട്ടറി ബിനു ഗോപാൽ, വാർഡംഗം വിനോദ് കുമാർ, കുട്ടനാട് ലിങ്ക് സെന്റർ സെക്രട്ടറി എം.ജി.കൊച്ചുമോൻ, ട്രഷറർ വി.പി.മാത്യു, സൗഹൃദവേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, എം.വേണുഗോപാൽ, സ്വാമിനാഥൻ, അംജിത് കുമാർ,പ്രവീണ മഞ്ജു രാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |