ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ ദേവസ്വംകരി പ്രദേശത്തെ
വലിയ തണ്ണീർത്തടത്തിനു ചുറ്റും അനധികൃതമായി നിക്ഷേപിച്ച ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടതിൽ പ്രതിഷേധിച്ച് ബി.ജെ.പി തണ്ണീർമുക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, കർഷകമോർച്ച
ജില്ലാ പ്രസിഡന്റ് വി.ശ്രീജിത്ത്, ബി.ജെ.പി മുഹമ്മ മണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി രാഗ്വിൻ ചന്ദ്,കെ.കോമളവല്ലി,കെ.ബി.ഷാജിമോൻ,ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരീഷ് മലേപ്പറമ്പ്,വി.പി.ബിനു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |