SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.26 PM IST

എരിവുള്ള വിജയം, ആര്യാട് മാതൃക

s
ആര്യാട് ചില്ലി ഗ്രാമം

 ആര്യാട് പഞ്ചായത്തിലെ ചില്ലി ഗ്രാമം പദ്ധതി വൻ വിജയം

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിത, കൃഷി സംഘങ്ങളുടെ 'ചില്ലി ഗ്രാമം' പദ്ധതി വൻ വിജയം. ആദ്യഘട്ടത്തിൽ കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളിൽ ഉൾപ്പെടുന്ന 100 വനിത സംഘക്കൃഷി ഗ്രൂപ്പുകൾക്കാണ് (ജെ.എൽ.ജി) പച്ചമുളക് തൈകൾ വിതരണം ചെയ്തത്. തുടർന്ന് ഇവർക്ക് കൃഷി പരിശീലനം, വിപണനം എന്നിവ കുടുംബശ്രീയിലൂടെ ഉറപ്പാക്കി.

വീടുകളിൽ ആവശ്യമുള്ള പച്ചമുളകിന്റെ ഉത്പാദനം വർദ്ധിപ്പിക്കുക, ജൈവ കൃഷിയും മാലിന്യ മുക്തമായ കാർഷിക ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ചില്ലി ഗ്രാമം പദ്ധതി ആവിഷ്കരിച്ചത്. നൂറ് ഗ്രൂപ്പുകളിൽ നിന്നായി കിലോക്കണക്കിന് പച്ചമുളക് ഉത്പാദിപ്പിച്ച് സ്വയം പര്യാപ്ത ചില്ലി ഗ്രാമമാവുകയാണ് ആര്യാട്. ഫെബ്രുവരിയിൽ നട്ട പച്ചമുളക് തൈകളിൽ നിന്നുള്ള വിളവെടുപ്പാണ് പുരോഗമിക്കുന്നത്.

 വ്യക്തമായ മുന്നൊരുക്കം

പഞ്ചായത്തിലെ 100 ജെ.എൽ.ജികളിൽ ഓരോ ഗ്രൂപ്പിനും 100 പച്ചമുളക് തൈ വീതമാണ് വിതരണം ചെയ്തിരുന്നത്. 150 ഗ്രൂപ്പുകളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്താണ് 100 ഗ്രൂപ്പുകളിലേക്ക് എത്തിയത്. ഒറ്റ പ്ലോട്ടിൽ കൃഷി ചെയ്യാൻ താത്പര്യമുള്ളവരെ തിരഞ്ഞെടുത്ത ശേഷം ഇവർക്ക് കൃഷി പരിപാലനത്തിൽ പരിശീലനം നൽകി. വാട്ട്സാപ്പ് മുഖേനയും കൃത്യമായി നിർദ്ദേശം നൽകിയിരുന്നു.

ആര്യാട് കുടുംബശ്രീ സി.ഡി.എസ് തനതായി ഏറ്റെടുത്ത പ്രവർത്തനം കൃത്യമായി മോണിററർ ചെയ്തു. സി.ഡി.എസ് ഭരണ സമിതി അംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി, മാസ്റ്റർ കർഷകർ, ജെ.എൽ.ജികൾ എന്നിവരുടെ കൂട്ടായ്മയാണ് വിജയത്തിലെത്തിച്ചത്

കുടുംബശ്രീ അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.