ആലപ്പുഴ: വസ്ത്ര ഇറക്കുമതിയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്‌ത് കായംകുളം സ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി ചങ്ങനാശ്ശേരി പെരുന്ന കിഴക്കേകുടിൽ വീട്ടിൽ സജന സലീമിനെ (41) കായംകുളം പൊലീസ് അറസ്റ്റുചെയ്തു.
ബൽഹോത്രയിൽ നിന്ന് വസ്ത്രം ഇറക്കുമതി ചെയ്‌ത് മൊത്തവ്യാപാരത്തിൽ നിന്ന് കിട്ടുന്ന ലാഭവിഹിതം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
സജനയുടെ ഭർത്താവും രണ്ടാം പ്രതിയുമായ അനസ് ഒളിവിലാണ്. സമ്പന്നരുമായി പരിചയപ്പെടുകയും പിന്നീട് ബസിനസിൽ പങ്കാളിയാക്കുകയും ചെയ്യും. ആദ്യം കൃത്യമായി ലാഭ വിഹിതം നൽകി വിശ്വാസം നേടിയെടുക്കും തുടർന്ന് കൂടുതൽ തുകവാങ്ങി മുങ്ങും. ഇതാണ് ഇവരുടെ തട്ടിപ്പ് രീതിയെന്നും സജനക്കെതിരെ കായംകുളം, ചങ്ങനാശേരി കോടതികളിൽ ചെക്ക് തട്ടിപ്പ് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. കായംകുളം സി.ഐ മുഹമ്മദ് റുഫിയുടെ നേതൃത്വത്തിലുള്ള സംഘം തൃക്കൊടിത്താനം പൊട്ടശ്ശേരി ഭാഗം മാവേലിമറ്റം തൈപ്പറമ്പിലെ വാടകവീട്ടിൽ നിന്നാണ് സജനയെ അറസ്‌റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |