അമ്പലപ്പുഴ : ഗുരുക്കൻമാരില്ലാതെ മിമിക്രി മത്സരത്തിൽ പങ്കെടുത്ത ഗവ. ലോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ഹാരി നിയാസിന് ഒന്നാം സ്ഥാനത്തിന്റെ തിളക്കം.
പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര തിരുവനന്തപുരത്തു നിന്ന് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളാണ് വേദിയിൽ ഹാരി നിയാസ് അവതരിപ്പിച്ചത്. യാത്രക്കിടയിൽ സന്തോഷ് ജോർജ് കുളങ്ങര കലോത്സവ നഗരിയായ അമ്പലപ്പുഴയിലിറങ്ങി കലോത്സവം ആസ്വദിക്കുന്നതും ഇതിനു ശേഷം പ്രധാന മന്ത്രിയുടെ യുവ പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചിയിലേക്ക് പോകുന്നതുമെല്ലാം വ്യത്യസ്തമായ ശൈലിയിൽ കാഴ്ച വച്ചു. 2007 ൽ ഡിഗ്രിക്കു പഠിക്കുമ്പോൾ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയ ഹാരി നിയാസിന്റെ കഴിവ് കണ്ടെത്തി മാതാവ് മീട്ടിയാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത് . രണ്ടാം ക്ലാസ് മുതൽ വിവിധ ശബ്ദങ്ങൾ അനുകരിച്ച് മിമിക്രിയിൽ സജീവമായ ഈ നിയമ വിദ്യാർത്ഥിക്ക് സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ മിമിക്രിക്കൊപ്പം മോണോ ആക്ടിനും സംസ്ഥാന തലത്തിൽ ഗ്രേഡ് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |