അമ്പലപ്പുഴ: ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പ്ലക്കാർഡുമായി കേരള സർവകലാശാല കലോത്സവ വേദിയിൽ മാവേലിക്കര സുദർശനൻ എത്തി. 2001 മുതൽ ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന സുദർശനൻ സ്കൂൾ, കോളേജ് കലോത്സവ വേദികളിലെ നിത്യസാന്നിധ്യമാണ്.സാംസ്കാരിക ഘോഷയാത്രകളിൽ സുദർശനൻ പ്ലക്കാർഡുമായി മുൻപന്തിയിൽ ഉണ്ടാകാറുണ്ട്.40 വർഷമായി പൊതുരംഗത്തു പ്രവർത്തിച്ചു വരുന്ന സുദർശനന് ഫോക്‌ലോർ അവാർഡ്,ഫെല്ലോഷിപ്പ്, സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങി നിരവധി ചെറുതും വലുതുമായ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരളകൗമുദി ബോധപൗർണമി ക്ളബിന്റെ നേതൃത്വത്തിൽ മാവേലിക്കരയിൽ പരിപാടി നടത്തിയപ്പോഴും ജാഥയുടെ മുൻനിരയിൽ സുദർശനൻ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |