ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറ് ശതമാനം വിജയം നേടിയ ആലപ്പുഴ നഗരസഭാ പരിധിയിലെ ആര്യാട് ഗവ എച്ച്.എസ്, തുമ്പോളി സെന്റ് തോമസ് എച്ച്.എസ്, സെന്റ് ജോസഫ് ഗേൾസ് എച്ച്.എസ് ,ലിയോ തേർട്ടീന്ത് എച്ച്.എസ്, ഗവ മുഹമ്മദൻസ് ബോയ്‌സ് , ഗവ മുഹമ്മദൻസ് ഗേൾസ്, ലജനത്തുൽ മുഹമ്മദിയ, സെന്റ് മേരീസ് എച്ച്.എസ് വട്ടയാൽ, തിരുവമ്പാടി ഹൈസ്കൂൾ, ടി.ഡി എച്ച്.എസ്, സെന്റ് ആന്റണീസ്, എസ്.ഡി.വി ബോയ്‌സ് , എസ്.ഡി.വി ഗേൾസ്, സെന്റ് മൈക്കിൾസ് തത്തംപള്ളി തുടങ്ങിയ പതിനാല് ഹൈസ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകരെ നഗരസഭ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആർ.വിനിത, കൗൺസിലർമാരായ ബി.നസീർ, ജ്യോതി പ്രകാശ്, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |