ആലപ്പുഴ: സംസ്ഥാനത്തെ റേഷൻകടകളിലെ ഇ - പോസ് മെഷീൻ തകരാർ പരിഹരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി. റേഷൻ വിതരണം സുഗമമായി നടത്താൻ സാധിക്കാത്ത അവസ്ഥയാണ് നിലവിൽ വ്യാപാരികൾക്കുള്ളത്. മാസാവസാനം സാധനങ്ങൾ വാങ്ങാൻ കഴിയാതെ കാർഡുടമകൾ തിരിച്ചു പോകേണ്ട അവസ്ഥയാണ്. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ കാർഡ് ഉടമകളും റേഷൻ വ്യാപാരികളുമായി യോജിച്ചുള്ള ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് കെ.എസ്.ആർ.ആർ.ഡി.എ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |