ചേർത്തല: അയൽവാസിയായ പെൺകുട്ടിയെ സ്വന്തം വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അശ്ലീലചിത്രം കാണാൻ പ്രേരിപ്പിച്ചെന്നും ആരോപിച്ച് എടത്വ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ വെറുതെ വിട്ടു. തകഴി കേളമംഗലം സാന്ദ്രാലയം വീട്ടിൽ സന്തോഷിനെയാണ് ഹരിപ്പാട് അഡിഷണൽ ഫാസ്റ്റ് ട്രാക്ക് സെഷൻസ് പോക്‌സോ കോടതി ജഡ്ജി എസ്.സജികുമാർ കുറ്റക്കാരനല്ലന്ന് കണ്ടെത്തി വിട്ടയച്ചത്. 2018 ജനുവരിയിലാണ് സംഭവം നടന്നത്. പ്രതിക്ക് വേണ്ടി അഭിഭാഷകൻ രഞ്ജിത്ത് പൊഴിക്കൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |