മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേനക്ക് അനുവദിച്ച വാഹനം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് അധ്യക്ഷനായി. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ഓമനക്കുട്ടൻ, സുമ കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമാദേവി, ഗീതവിജയൻ, സുമ ബാലകൃഷ്ണൻ, സുമ അജയൻ, ശ്രീദേവി, അച്ചാമ്മ ജോണി, സുഭാഷ്, രോഹിത് എം.പിള്ള, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനിൽ, ഗ്രാമ സേവിക ശ്രുതി, ഹരിതകർമ്മ സേന അംഗങ്ങൾ, ഐ.ആർ.റ്റി.സി കോർഡിനേറ്റർ സിന്ധ്യ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |