ചേർത്തല : എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കടക്കരപ്പള്ളി ചുള്ളിക്കൽ ജോൺസണെ (56) ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്സോ സ്പെഷ്യൽ കോടതി) ജഡ്ജ് ആഷ്.കെ.ബാൽ വെറുതെ വിട്ടു. 2016 ഫെബ്രുവരി 20നായിരുന്നു കേസിനാസ്പദമായ സംഭവം. അതിർത്തി, വഴി തർക്കത്തിന്റെ പേരിൽ പ്രതിയെ കള്ളക്കേസിൽ കുടുക്കിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ശാസ്ത്രീയ തെളിവുകൾ അടക്കം 13 രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കിയങ്കിലും പ്രതിഭാഗം ഉന്നയിച്ച തെളിവുകൾ ശരിവച്ചുകൊണ്ട് പ്രതിയെ വെറുതെ വിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് പി.എസ്.സുരരാജ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |