മാന്നാർ : മുത്തശ്ശിയുടെ ആഗ്രഹം സഫലമാക്കി ഡോക്ടർമാരായി തീർന്നതിന്റെ ചാരുതാർത്ഥ്യത്തിലാണ് ഇരട്ടകളായ റുക്‌സാന ഷാജഹാനും ഫർസാന ഷാജഹാനും. ഖത്തറിൽ ഐ.ടി വ്യവസായിയായ മാന്നാർ വിഷവർശ്ശേരിക്കര ഷാജ്‌മഹലിൽ സലിം ഷാജഹാന്റെയും സെലീനയുടെയും മക്കളായ ഇരുവരും തൊടുപുഴ അൽ അസ്ഗർ മെഡിക്കൽ കോളേജിലാനാണ് എം.ബി.ബി.എസ് പഠനം വിജയകരമായി പൂർത്തിയാക്കിയത്. സെലീനയുടെ മാതാവും മാന്നാർ ഗവ.എൽ.പി സ്‌കൂൾ റിട്ട.അദ്ധ്യാപികയുമായിരുന്ന ഫാത്തിമ
യുടെ വലിയ ആഗ്രഹമായിരുന്നു ഇരട്ടകളായ ചെറുമക്കൾ ഡോക്ടർമാരായി തീരണമെന്നതെങ്കിലും അതു കാണാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. റുക്സാനയുടെയും ഫർസാനയുടെയും മെഡിക്കൽ പഠനത്തിനിടെ മുത്തശ്ശി ഈ ലോകത്തു നിന്ന് വിടവാങ്ങി.
റുക്സാനയും ഫർസാനയും ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലായിരുന്നു. ഖത്തറിലെ ശാന്തിനികേതൻ ഇന്റർനാഷണൽ സ്‌കൂളിലായിരുന്നു പ്ലസ് ടു വരെ പഠനം. പി.ജി ചെയ്യാനാണ് രണ്ടുപേരുടെയും ഇനിയുള്ള ആഗ്രഹം. അതിനുള്ള ശ്രമത്തിലാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |